Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്കായി വാങ്ങിയ കൃഷിഭൂമി പാട്ടക്കരാറായി കൃഷി ചെയ്യാന്‍ താല്പര്യമുള്ളവരില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. വണ്ടാഴി ഗ്രാമപഞ്ചായത്തിലെ 1.14 ഏക്കര്‍ കൃഷിഭൂമിക്കാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതിയില്‍പ്പെട്ട ഗ്രൂപ്പുകള്‍ക്കോ, കുടുംബങ്ങള്‍ക്കോ ആണ് അവസരം. പാട്ടക്കരാര്‍ ഒരു വര്‍ഷക്കാലത്തേക്കായിരിക്കും. ക്വട്ടേഷന്‍ മെയ് 26 വരെ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922 222270
date
- Log in to post comments