ഹോസ്റ്റല്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു
തച്ചമ്പാറ, പൊറ്റശ്ശേരി, അഗളി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് (ആണ്‍) 2025-2026 അധ്യയന വര്‍ഷത്തിലെ പ്രവേശനത്തിന് അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി/മറ്റര്‍ഹ വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹോസ്റ്റല്‍ താമസം, ഭക്ഷണം, യൂണിഫോം, ചെരുപ്പ്, ബാഗ്, നൈറ്റ് ഡ്രസ്സ്, ട്യൂഷന്‍ എന്നിവ സൗജന്യമായിരിക്കും. കൂടാതെ എല്ലാ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിനോദയാത്രയും ഉണ്ടായിരിക്കും. ആകെയുള്ള സീറ്റിന്റെ പത്ത് ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റു സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ മെയ് 24ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട പ്രീമെട്രിക് ഹോസ്റ്റലുകളിലോ നല്‍കണം. ഫോണ്‍: 8547630125, തച്ചമ്പാറ : 9447837103, പൊറ്റശ്ശേരി : 9447944858, അഗളി : 9846815786.
- Log in to post comments