Skip to main content

എലപ്പുള്ളി ഗവ. എ.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

എലപ്പുള്ളി ഗവണ്‍മെന്റ് എ.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം എ. പ്രഭാകരന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി വിഭാഗം 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഹയര്‍ സെക്കന്‍ഡറി ബയോളജി ലാബ്, പെണ്‍കുട്ടികളുടെ ശുചിമുറി എന്നിവയുടെ ഉദ്ഘാടനവും നടന്നു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.

പി.ഡബ്‌ള്യൂ.ഡി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷെറീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എം. പത്മിനി ടീച്ചര്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, ബ്ലോക്ക് പഞ്ചായത്തംഗം സി. വിശാലാക്ഷി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും പി.ടി.എ പ്രസിഡന്റുമായ ആര്‍. രാജകുമാരി,  എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രേവതി ബാബു,  പ്രധാനാധ്യാപിക പി.പി ഗിരിജ, ഡോ.പി വത്സല ഡി.ഡി.ഇ ടി. സുനിജ, ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ടി. ഗിരി, എസ്.എസ്.കെ പ്രതിനിധി മഹേഷ് കുമാര്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ പ്രദീപ്, രാഷ്ട്രീയ പ്രതിനിധികളായ സുന്ദരന്‍, വി. ചെന്താമരാക്ഷന്‍, ഡി. രമേശന്‍, പി.ബി പ്രതാപന്‍ എന്നിവര്‍ പങ്കെടുത്തു.

date