Post Category
ഉല്ലാസം വേനലവധി ക്യാമ്പ് ഇന്ന് മുതല്‍
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോള്‍ കേരള ഉല്ലാസം വേനലവധി ക്യാമ്പ് ഇന്ന് മുതല്‍(മെയ് 21). പാലക്കാട് മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് എ പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ സ്‌കോള്‍ കേരള, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പരിശീലന പരിപാടികളും ബോധവത്കരണ ക്ലാസുകളും നടത്തും. ക്യാമ്പ് മെയ് 24 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ സമാപിക്കും.
date
- Log in to post comments