ലോക ഹൈപ്പര്‍ ടെന്‍ഷന്‍ ദിനം; ജില്ലാ തല ഉദ്ഘാടനവും പരിശോധന ക്യാമ്പും നടത്തി
ലോക ഹൈപ്പര്‍ ടെന്‍ഷന്‍ ദിനത്തോടനുബന്ധിച്ച് ജില്ലാ തല ഉദ്ഘാടനവും പരിശോധന ക്യാമ്പും നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയാരോഗ്യദൗത്യവും സംയുക്തമായാണ് പരിപാടി നടത്തിയത്. പാലക്കാട് ഡയറാ സ്ട്രീറ്റ് നഗര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാ തല ഉദ്ഘാടനവും പരിഷശോധന ക്യാമ്പും ജില്ലാ മെഡിക്കല്‍ ഒഫീസര്‍ ഡോ. കെ.ആര് വിദ്യ ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ട് നില്ക്കുന്ന രക്തസമ്മര്‍ദ്ദ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജിതമാക്കുമെന്നും തൊഴിലിടങ്ങളില്‍ ആരോഗ്യ വകുപ്പ് രക്ത സമ്മര്‍ദ്ദ പരിശോധന ക്യാമ്പുകള്‍ നടത്തുമെന്നും ഡോ.കെ.ആര് വിദ്യ പറഞ്ഞു.
ഗവ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ജോവിസ്സ് രക്ത സമ്മര്‍ദ്ദം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് എടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ അനില്‍, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്. സയന, നഗര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. താഹിറ ഷിറിന്, ഡയറാ സ്ട്രീറ്റ് നഗരകുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സനില എന്നിവര്‍ പങ്കെടുത്തു.
- Log in to post comments