Skip to main content

വാട്ടര്‍ എടിഎമ്മിന്റെയും ടേക്ക് എ ബ്രേക്കിന്റെയും ഉദ്ഘാടനം മെയ് 25ന്

 

 

പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിയാങ്കല്ല് ടൂറിസ്റ്റ് കേന്ദ്രത്തിലെ വാട്ടര്‍ എടിഎമ്മിന്റെയും ടേക്ക് എ ബ്രേക്കിന്റെയും ഉദ്ഘാടനം മെയ് 25ന്. വൈകീട്ട് നാലിന് പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിക്ഷിത ദാസ് അധ്യക്ഷയാകും.  ഗ്രാമപഞ്ചായത്തിന് ജലസേചനവകുപ്പ് അപേക്ഷ നല്‍കുകയും തുടര്‍ന്ന് ശൗചാലയത്തിനായി സ്ഥലം ഏറ്റെടുക്കുകയും 17 ലക്ഷം രൂപ  ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് കെട്ടിടവും അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് വാട്ടര്‍ എടി എമ്മും നിര്‍മിച്ചത്.

 

date