വാണിയംകുളം കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം നാളെ
വാണിയംകുളത്തുകാരുടെ സ്വപ്ന പദ്ധതിയായ കമ്മ്യൂണിറ്റി ഹാള്‍ നാളെ രാവിലെ (മെയ് 23 ന് ) 10ന്് തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിക്കും. പി മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനാകും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രന്‍ മുഖ്യാതിഥിയാകും. വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരന്‍,വൈസ് പ്രസിഡന്റ് പി ശ്രീലത, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.പി കോമള ടീച്ചര്‍, സി സൂരജ്, വി.പി സിന്ധു, പി ഹരിദാസന്‍ , പഞ്ചായത്ത് സെക്രട്ടറി എ കെ വിനോദ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
2.40 കോടി രൂപ ചിലവില്‍ രണ്ട് നിലകളിലായി 20150.04 ചതുരശ്ര അടി വിസ്തീര്‍ണമുള്ള(1872 ചതുരശ്രമീറ്റര്‍) വിശാലമായ കെട്ടിടമാണ് പണിതിരിക്കുന്നത്.
പഞ്ചായത്ത് എഞ്ചിനീയര്‍ വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല. ആയിരത്തോളം പേരെ ഉള്‍ക്കൊള്ളിക്കാവുന്ന വിശാലമായ സ്വീകരണ മുറിയും ഭക്ഷണശാലയും കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗം ആളുകള്‍ക്കും ഒത്തുച്ചേരാനും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കമ്മ്യൂണിറ്റി ഹാള്‍ ഉപകാരപ്രദമാകും.
- Log in to post comments