Skip to main content

ഞാറ്റുവേല വേല ചന്ത സംഘടിപ്പിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കാർഷിക വികസന വിപണന കേന്ദ്രം, അഗ്രോസർവീസ് സെൻ്റർ ഇരിങ്ങാലക്കുട എന്നിവർ ഞാറ്റുവേല ചന്തയിൽ പങ്കാളികളായി.

വികസന സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ കെ.സി. പ്രദീപ്‌, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം. പുഷ്പാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാൻസിസ്, ഗ്രാമപഞ്ചായത്തംഗം ഷീബ സുരേന്ദ്രൻ, കൃഷി ഓഫീസർ എം. ആർ. അനീറ്റ, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിജു എന്നിവർ പങ്കെടുത്തു.

date