Skip to main content

ലാപ്‌ടോപ് വിതരണം നടത്തി

മണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണവും പരിസ്ഥിതി ദിന ചിത്രരചനാ മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി. മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി. സുമ, വാര്‍ഡ് അംഗങ്ങളായ ഹുസൈന്‍ ഷഫീക്, അന്‍വര്‍ സാദിഖ്, സുനിത, മുഹമ്മദ് സമീം തുടങ്ങിയവര്‍ സംസാരിച്ചു.
 

date