Post Category
പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ താണയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷം പോസ്റ്റ് മെട്രിക് കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താമസവും ഭക്ഷണവും സൗജന്യമാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ പോക്കറ്റ് മണിയും നല്‍കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ ജൂലൈ 10 നകം സമര്‍പ്പിക്കണം. ഫോണ്‍- 0497-2700596, 2761763
date
- Log in to post comments