Post Category
വാളയാറിലെ എയ്ഡ്സ് പരിശോധനാ കേന്ദ്രം മാറ്റിയത്: ഹര്‍ജി തള്ളി പാലക്കാട് മുന്‍സിഫ് കോടതി
വാളയാറിലെ എയ്ഡ്സ് പരിശോധനാ കേന്ദ്രം ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ സമര്‍പ്പിച്ച ഹര്‍ജി പാലക്കാട് മുന്‍സിഫ് കോടതി തള്ളി. അടിസ്ഥാന വികസന പദ്ധതികള്‍ക്കെതിരെ നിരോധന ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധ്യമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ ഈ നടപടി.
നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (NACO) മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികളില്‍ ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും കോടതി വ്യക്തമാക്കി. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. എസ് സിദ്ധാര്‍ത്ഥന്‍, അഡ്വ. അനിഷ വൈശാഖ് മേനോന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
date
- Log in to post comments