Post Category
മികവ് 2025: വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
2024 -25 വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മികവ് 2025 എന്ന പേരിൽ മത്സ്യഫെഡിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉണ്യാല്‍ ഫിഷറീസ് എക്സ്റ്റൻഷൻ സെന്ററിൽ നടന്ന അവാർഡ് വിതരണം ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷനായിരുന്നു. ഫിനാൻസ് മാനേജർ എസ്. സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി സൈതലവി, ജില്ലാ മാനേജർ ഇ. മനോജ്, നിറമരുതൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീധരൻ, കെ.എ. റഹീം ,കെ.പി. ബാപ്പുട്ടി, മഹർഷാ കളരിക്കൽ, ഹുസൈൻ ഇസ്പാടത്ത്, എം. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
date
- Log in to post comments