Skip to main content
ബ്രെയിൽ സാക്ഷരത മാതൃകാ പദ്ധതി രൂപരേഖ എൽഎസ്ജിഡി ജില്ലാ ജോയന്റ് ഡയറക്ടർ പി ടി പ്രസാദ് സാക്ഷരതാ മിഷൻ കോ.ഓർഡിനേറ്റർ പി വി ശാസ്ത പ്രസാദിന് നൽകി പ്രകാശനം ചെയ്യുന്നു

ബ്രെയിൽ സാക്ഷരത: മാതൃക പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു

 

സംസ്ഥാന സാക്ഷരതാ മിഷൻ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് തയ്യാറാക്കിയ ബ്രെയിൽ സാക്ഷരത മാതൃക പദ്ധതിയുടെ രൂപരേഖ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൂറ് ശതമാനം കാഴ്ച പരിമിതിയുള്ളവരെ കണ്ടെത്തി പ്രത്യേക സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്പ്ടോപ്പ് ലഭ്യമാക്കി പരിശീലനം നൽകുന്നതാണ് പദ്ധതി.

കാഴ്ച പരിമിതർക്ക് ദൈനം ദിന/ഓഫീസ് പ്രവർത്തനങ്ങൾ പരസഹായം കൂടാതെ നിർവ്വഹിക്കാൻ ഇതുവഴി സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ദീപ്തി ബ്രെയിൽ സാക്ഷരത പദ്ധതിയിൽ ചേർന്ന് ലിപി പഠിക്കാനും അവസരമുണ്ടാകും.

സാക്ഷരതാ മിഷൻ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് നടത്തിയ ശിൽപ്പശാലയുടെ ഭാഗമായാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. രൂപരേഖയുടെ പ്രകാശനം എൽഎസ്ജിഡി ജോയന്റ് ഡയറക്ടർ പി ടി പ്രസാദ് നിർവ്വഹിച്ചു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസിന്റെ അദ്ധ്യക്ഷതയിൽ സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി വി ശാസ്ത പ്രസാദ് പദ്ധതി രൂപരേഖ ഏറ്റുവാങ്ങി.

date