നാലമ്പലം -പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾ തീർത്ഥാടന യാത്രകൾ ഒരുക്കി ജില്ലാ ബജറ്റ് ടൂറിസം സെൽ..
കൊല്ലം : കർക്കിടക മാസത്തിലെ നാലമ്പല ദർശനത്തിന് പ്രത്യേക പാക്കേജുകൾ ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.. കോട്ടയം, തൃശ്ശൂർ നാലമ്പല ദർശന യാത്രകൾക്കൊപ്പം ആറന്മുള സദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടന കലണ്ടറും ബിറ്റിസി പ്രഖ്യാപിച്ചു.. കൊല്ലം ജില്ലയിലെ 9 യൂണിറ്റുകളിൽ നിന്നും ഇത്തവണ നാലമ്പല യാത്രകൾ തയ്യാറാക്കിയിട്ടുണ്ട്. രാമപുരം ശ്രീരാമ ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം,അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്നന ക്ഷേത്രം എന്നിവയാണ് കോട്ടയം ജില്ലയിലെ നാല് ക്ഷേത്രങ്ങൾ.. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം,മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നന ക്ഷേത്രം എന്നിവയാണ് തൃശൂർ ജില്ലയിലെ നാലമ്പലങ്ങൾ.എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഒന്നിടവിട്ടുള്ള ഇട ദിവസങ്ങളിലും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്.. ഇവ കൂടാതെ പഞ്ച പാണ്ഡവരാൽ പ്രതിഷ്ഠിതമായ അഞ്ചു മഹാവിഷ്ണുക്ഷേത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾ എന്ന തീർത്ഥാടന യാത്രയും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്... ഈ യാത്രയിൽ പങ്കെടുക്കുന്നവർക്ക് ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ ആറന്മുള പള്ളിയോട സേവാസംഘം പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വച്ച് വള്ളസദ്യ നൽകുന്നതാണ്.. കരക്കാർക്ക്. മാത്രമായി നൽകുന്ന 20 കൂട്ടം ഒഴിച്ച് ബാക്കി 44 കൂട്ടം വിഭവങ്ങൾ അടങ്ങുന്ന സദ്യ ആണ് യാത്രികർക്കായി വിളമ്പുന്നത്..യാത്രകൾ ഒറ്റയ്ക്കും കൂട്ടായും ബുക്ക് ചെയ്യാവുന്നതാണ്... ഗ്രൂപ്പ് ബുക്കിംഗ് ആണെങ്കിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തു എത്തി ആളുകളെ കയറ്റുന്നതാണെന്നു ksrtc അറിയിച്ചു...
അന്വേഷണങ്ങൾക്ക്
ജില്ലാ കോർഡിനേറ്റർ :9747969768
കൊല്ലം : 9995554409
കൊട്ടാരക്കര : 9188630527
കരുനാഗപ്പള്ളി :99612 22401
ചടയമംഗലം : 99615 30083
പത്തനാപുരം : 75618 08856
ചാത്തന്നൂർ : 9947015111
ആര്യങ്കാവ് : 94960 07247
കുളത്തുപ്പുഴ :89219 50903
- Log in to post comments