അയ്യന്‍കാളി ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ്
പട്ടികജാതി വികസന വകുപ്പ് പ്രീമെട്രിക് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ശ്രീ അയ്യന്‍കാളി ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2025-26 വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. പ്രത്യേക പരീക്ഷ നടത്തിയാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. നാല്, ഏഴ് ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം (പട്ടികജാതി-ദുര്‍ബല വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ബി ഗ്രേഡ് മതി). മറ്റു പാഠ്യേതര പ്രവര്‍ത്തന മികവും പരിഗണിക്കും.
പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് വരെ പ്രതിവര്‍ഷം 4,500 രൂപ വീതം സ്കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഇ-ഗ്രാന്റ്സ് 3.0 എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച നിര്‍ദ്ദിഷ്ട അപേക്ഷയും യോഗ്യതാ രേഖകളും ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28. പരീക്ഷ തീയതി ആഗസ്റ്റ് 24. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ 0477-2252548 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
(പിആര്‍/എഎല്‍പി/2013)
- Log in to post comments