Skip to main content

പ്ലാന്റ് ടിഷ്യുകൾച്ചർ ടെക്നിഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം ബയോടെക്‌നോളജി ആൻഡ് മോഡൽ ഫ്‌ലോറികൾച്ചർ സെന്റർ (BMFC)  നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള പ്ലാന്റ് ടിഷ്യുകൾച്ചർ ടെക്നിഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ട്രെയിനിങ്,  മൂന്ന് മാസം അപ്രെന്റിസ്ഷിപ് എന്നിങ്ങനെയാണ് കോഴ്‌സ് ഘടന. 01.04.2025 ൽ 35 വയസ്സിൽ താഴെ പ്രായമുള്ള അഗ്രിക്കൾച്ചർ/ബയോളജി/ബോട്ടണി വിഷയങ്ങളോടെ പ്ലസ് ടു / വി.എച്.എസ്.ഇ പാസ്സായിട്ടുള്ളവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്.  നിലവിലുള്ള സർക്കാർ സംവരണ വ്യവസ്ഥകൾ ബാധകമാക്കിയാകും പ്രവേശനം. തൊഴിൽ സാധ്യതയുള്ള/ സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യനഴ്‌സറി മാനേജ്‌മെന്റ്‌ എന്നീ മേഖലകളിൽ സമഗ്രമായ പ്രായോഗിക പരിശീലനവും നൽകുന്നു. ഒരു ബാച്ചിൽ 20 പേർക്ക് മാത്രം പ്രവേശനം നൽകുന്ന ഈ കോഴ്‌സിന് ഫീസ് 4500 രൂപ (നാലായിരത്തി അഞ്ഞൂറ് രൂപ മാത്രം) ആണ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 1500 രൂപ സ്‌റ്റൈപ്പന്റോടുകൂടി മൂന്ന് മാസത്തേക്ക് അപ്രെന്റിസ്ഷിപ് ട്രെയിനിങ്ങും BMFC യിൽ നൽകും.  അപേക്ഷഫോമും പ്രോസ്പെക്ട്സും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralaagriculture.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജൂലൈ 28 വൈകുന്നേരം 4.30 മണിക്കകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത അപേക്ഷകരുടെ ലിസ്റ്റ് ആഗസ്റ്റ് ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്ബയോടെക്‌നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്റർകഴക്കൂട്ടം,  തിരുവനന്തപുരംകേരളം, പിൻ-695582 Tel:  0471-2413739, Mob: 9383470296 Email: bmfckzkmtvm.agri@kerala.gov.in.

പി.എൻ.എക്സ് 3243/2025

date