ബ്ലോക്ക് പഞ്ചായത്ത് പരിതിയില്‍ പ്രളയം മൂലം വീട് നഷ്ടപ്പെട്ടവരുടെ യോഗം ചേര്‍ന്നു
* 1400 സിമന്റ് കട്ടകളും 90 ദിവസത്തെ തൊഴിലുറപ്പ് കൂലിയും നാല് ലക്ഷം രൂപയും
36 ഉപഭോക്താക്കള്‍ക്ക് നല്‍കും.
പ്രളയം മൂലം വീടിന് 75 ശതമാനം നാശനഷ്ടം സംഭവിച്ച ഉപഭോക്താക്കളുടെ യോഗം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ചിറയിന്‍കീഴ്, കിഴുവിലം, മുദാക്കല്‍, വക്കം, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവരുടെ യോഗം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിയിന്‍കീഴ് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആമ്പാടി മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കാര്‍ നാല് ലക്ഷം രൂപയാണ് വീടുകള്‍ നിര്‍മ്മിക്കുന്നതിന് നല്‍കുക. ഇടയ്ക്കിടെ ഉണ്ടാവുന്ന പ്രകൃതി ക്ഷോഭങ്ങളെ അതിജീവിപ്പിക്കുവാന്‍ പ്രാപ്തിയുള്ള വീടുകളായിരിക്കണം നിര്‍മ്മിക്കേണ്ടത്.
അതിനുവേണ്ട സാങ്കേതിക സഹായം ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ടായിരിക്കും നല്‍കുക. കൂടാതെ തൊഴിലുറപ്പ് പദ്ധതി പ്രകാരം 1400 സിമന്റ് കട്ടകളും 90 ദിവസത്തെ തൊഴിലുറപ്പ് കൂലിയും നാല് ലക്ഷം രൂപയും 36 ഉപഭോക്താക്കള്‍ക്ക് നല്‍കും.
(പി.ആര്‍.പി. 2686/2018)
- Log in to post comments