സി.ഒ.പി.ഡി. ദിനം: രോഗനിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു
ലോക സി.ഒ.പി.ഡി. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ശ്വാസകോശ നിര്‍ണയ ക്യാംപും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മണ്‍വിള കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സില്‍ നടന്ന പരിപാടി കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ സുനി ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ഡി.എം.ഒ. ഡോ. നീന റാണി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബി. ജയപ്രകാശ്, കൗണ്‍സിലര്‍ ശിവദത്ത്, ഡോ. പി.എസ്. നീന, കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എസ്. ജയകുമാര്‍, സീനിയര്‍ എന്‍ജിനീയര്‍ അജിത് കുമാര്‍, ഗോപകുമാര്‍, സി.ആര്‍. സുജ എന്നിവര്‍ പ്രസംഗിച്ചു.
ശ്വാസ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. മനു സി.ഒ.പി.ഡിയെക്കുറിച്ചു ക്ലാസെടുത്തു. ഡോ. ജയപ്രകാശ്, ഡോ. സന്തോഷ്, ഡോ. പി.എസ്. നീന, ഡോ. യമുന എന്നിവര്‍ മെഡിക്കല്‍ ക്യാംപിനു നേതൃത്വം നല്‍കി.
(പി.ആര്‍.പി. 2691/2018)
- Log in to post comments