Post Category
കടമക്കുടി ടൂറിസം: *മാസ്റ്റർപ്ലാനിൽ ഭൂവുടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് (ആഗസ്റ്റ് 25 )
കടമക്കുടി ടൂറിസം വികസനത്തിനു വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ഭൂവുടമകളുടെയും വിവിധ വകുപ്പ് ഉദ്യേഗസ്ഥരുടെയും യോഗം ഇന്ന് (25) നടക്കുമെന്ന് പദ്ധതിക്കു നേതൃത്വം നൽകുന്ന കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. കടമക്കുടി ജോൺസ് ഹാവെനിൽ രാവിലെ 11 നാണ് യോഗം ആരംഭിക്കുന്നത്.
കോതാട് നിഹാര റിസോർട്ടിനു എതിർ വശത്തെ ബോട്ട് ജെട്ടിയിൽ നിന്ന് രാവിലെ 10.30 ന് ബോട്ട് സർവീസുണ്ടായിരിക്കും. അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് സംബന്ധിച്ച് ടൂറിസം, വ്യവസായ മന്ത്രിമാർ 'കടമക്കുടി കാഴ്ചകൾ' ടൂറിസം മേളയിൽ അഭിപ്രയപ്പെട്ട സാഹചര്യത്തിലാണ് യോഗം. താൽപര്യമുള്ള വർക്ക് പങ്കെടുക്കാം.
date
- Log in to post comments