Skip to main content

പ്രിസം പദ്ധതി: വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 26ന്

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പാനലിലെ വിവിധ തസ്തികകളിലെ   ഒഴിവുകളിലേക്ക് ഓഗസ്റ്റ് 26ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജില്ലയില്‍ ഒരു സബ് എഡിറ്റർ, ഒരു കണ്ടന്റ് എഡിറ്റർ, രണ്ട്  ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാർ എന്നിങ്ങനെയാണ് ഒഴിവുകൾ. 

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് യോഗ്യത - ജേര്‍ണലിസം ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും. സബ് എഡിറ്റര്‍ യോഗ്യത - ജേര്‍ണലിസം ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കണ്ടന്റ് എഡിറ്റർ യോഗ്യത- വീഡിയോ എഡിറ്റിംഗ് ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. 

അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയുമായി ഓഗസ്റ്റ് 26ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഹാജരാകണം. ഫോൺ: 0474 2794911.

date