കണ്ണൂർ പൈതൃകോത്സവം ഒക്ടോബർ അഞ്ച് മുതൽ 12 വരെ; സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂരിൻ്റെ പൈതൃക പെരുമ വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ അഞ്ച് മുതൽ 12 വരെ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായി. കണ്ണൂരിൻ്റെ കലയും സംസ്കാരവും വൈജ്ഞാനിക പാരമ്പര്യങ്ങളും അനാവരണം ചെയ്യുന്ന വിധത്തിലാണ് കണ്ണൂർ പൈതൃകോത്സവം സംഘടിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ നഗരത്തിലും വിവിധ കേന്ദ്രങ്ങളിലുമായി സംഘടിപ്പിക്കുന്ന പരിപാടികൾ ഒക്ടോബർ അഞ്ചിന് 'മഹാത്മജിയെ അറിയുക' എന്ന പ്രദർശനത്തോടെയും പ്രഭാഷണത്തോടെയും ആരംഭിക്കും.
സംഘാടക സമിതി രക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ എന്നിവരെയും ചെയർമാനായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെയും തെരഞ്ഞെടുത്തു. കണ്ണൂർ കോർപറേഷൻ
മേയർ മുസ്ലീഹ് മഠത്തിൽ, എം പി മാരായ കെ. സുധാകരൻ, ഡോ. വി. ശിവദാസൻ, പി. സന്തോഷ്കുമാർ, കെ.വി സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ രത്നകുമാരി, ജില്ലാകളക്ടർ അരുൺ കെ വിജയൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജിഷ, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ . അനിഷ, യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ എന്നിവർ വൈസ് ചെയർമാൻ മാരും പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ ജനറൽ കൺവീനറുമാണ്. ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, മ്യൂസിയം വകുപ്പ് ഡയറക്ടർ പി.എസ് മഞ്ജുളാദേവി, പുരാരേഖ വകുപ്പ് ഡയറക്ടർ എസ്. പാർവ്വതി, ലളിതാകലാ അക്കാദമി സെക്രട്ടറി എബി എൻ ജോസഫ്, എം.കെ മനോഹരൻ, പി കെ വിജയൻ, കണ്ണൂർ തഹസിൽദാർ ആഷിക് തോട്ടോൻ എന്നിവർ കൺവീനർമാരുമാണ്.
യോഗത്തിൽ മ്യൂസിയം വകുപ്പ് ഡയറക്ടർ പി.എസ് മഞ്ജുളാദേവി, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ എസ്. പാർവ്വതി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനിഷ, ഡെപ്യൂട്ടി കളക്ടർ കെ വി ശ്രുതി, മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, ശൗര്യചക്ര പി.വി. മനീഷ്, മൂസിയം വകുപ്പ് സൂപ്രണ്ട് പി എസ് പ്രിയരാജൻ എന്നിവർ സംസാരിച്ചു.
- Log in to post comments