Skip to main content

പിണവൂർകുടിയിൽ ഓണാഘോഷം ഇന്ന്‌ (31), ജില്ലാ കളക്ടർ മുഖ്യാതിഥി

 

 എറണാകുളം ജില്ല ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പിണർവൂർകുടി കബനി ട്രൈബൽ പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ ഇന്ന് (31).

 

  കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജി പ്രിയങ്ക മുഖ്യാതിഥിയാവും. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. വി.ശ്രീനിജിൻ എംഎൽഎ നിർവഹിക്കും. പരിപാടിയിൽ ഉന്നതിയിലെ 70 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് ഓണക്കോടി വിതരണം കൂടാതെ MBBS, LLB, BSC, 2025 ൽ SSLC,+2, വിജയിച്ച മുഴുവൻ കുട്ടികൾക്കുള്ള അനുമോദനം, കർഷകദിനത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകർക്കുള്ള പുരസ്കാര വിതരണം എന്നിവയും നടത്തും. ഓണസദ്യക്ക് ശേഷം

തനത് കലാരൂപങ്ങളോടെ അകമ്പടിയോടെ സിറ്റിയിൽ നിന്നും നടത്തുന്ന ഘോഷയാത്രയും ഉണ്ടായിരിക്കും.

 

date