Post Category
71-ാമത് നെഹ്‌റു ട്രോഫി പ്രവചന മത്സരം: പഴവീട് സ്വദേശി വിജയി
71-ാമത് നെഹ്‌റു ട്രോഫിയിൽ വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ വീയപുരം ചുണ്ടൻ മുത്തമിട്ടപ്പോൾ വീയപുരം ജേതാക്കൾ ആകുമെന്ന് പ്രവചിച്ച് സമ്മാനം നേടിയത് പഴവീട് സ്വദേശി. ആലപ്പുഴ പഴവീട് രാജധാനി മുരളീധരനാണ്
നെഹ്റു ട്രോഫി വള്ളംകളി ജേതാക്കളാകുന്ന ശരിയായ ടീമിനെ പ്രവചിച്ച് നറുക്കെടുപ്പിലൂടെ സമ്മാനം നേടിയത്. കൃഷിവകുപ്പ് മന്ത്രി പി പ്രസാദാണ് വിജയിയെ തിരഞ്ഞെടുത്തത്. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് പ്രവചന മത്സരം സംഘടിപ്പിച്ചത്. പാലത്ര ഫാഷൻ ജൂവലറി നൽകുന്ന പി.ടി. ചെറിയാൻ സ്മാരക ക്യാഷ് അവാർഡ് 10,001 രൂപയുടെ ക്യാഷ് പ്രൈസാണ് സമ്മാനം. 200 ഓളം ആളുകൾ മത്സരത്തിൽ പങ്കെടുത്തു. ഇതിൽ 24 പേരാണ് വീയപുരം ജേതാവാകുമെന്ന് പ്രവചിച്ചത്.
date
- Log in to post comments