എംഎൽഎയുടെ ഓണസമ്മാനം: കടമക്കുടിയിൽ 'മാവേലി' ഇന്നെത്തും(സെപ് 1)
കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ ഓണസമ്മാനമായി കടമക്കുടിയിൽ മാവേലി വരവ്. ഇന്നും (ഒന്നിന് ) അഞ്ചിനും പ്രശസ്ത നടൻ മുരളി മോഹനാണ് മാവേലിയായി വേഷമിടുന്നത്. ഉച്ചയ്ക്കു 12 നു മാവേലി കടമക്കുടിയിൽ എത്തും.
കടമക്കുടിയിൽ എംഎൽഎ നടത്തുന്ന ഓണം ക്രൂയിസിനോടു അനുബന്ധിച്ചാണ് മാവേലിയുമെന്നത് ഇരട്ടി മധുരം പകരുന്നു. കടമക്കുടി ആസ്വദിക്കാൻ ബോട്ടിൽ അവസരമൊരുങ്ങുന്നത് ഇന്നു മുതൽ 10 വരെയാണ്.
കടമക്കുടിയുടെ നയനമനോഹര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതാകും ക്രൂയിസെന്നു എംഎൽഎ പറഞ്ഞു. വിനോദം, കൗതുകം, വിജ്ഞാനം എന്നിവയെയെല്ലാം ക്രൂയിസ് പരിപോഷിപ്പിക്കും. പ്രകൃതിഭംഗി, ജീവിതരീതി, കൃഷിസമ്പ്രദായങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയെല്ലാം ക്രൂയിസിൽ കണ്ണിനും മനസിനും വിരുന്നൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുവഞ്ചികൾ, കയാക്കിംഗ്, പെഡൽ സൈക്ലിംഗ് തുടങ്ങിയവയും ക്രൂയിസിന് അനുബന്ധമാകും.
പൊക്കാളി പാടങ്ങൾ, ചീനവലകൾ, ചെമ്മീൻ കെട്ടുകൾ , ചെറുസംരംഭങ്ങൾ എന്നിവ എല്ലാത്തിനെയും അവിടെ ജോലി ചെയ്യുന്നവരേയും പുറംലോകത്തിൻ്റെ വെളിച്ചം കാണിക്കാൻ ഇതു വഴിവെക്കും.
- Log in to post comments