Skip to main content

നെറ്റ് പരീക്ഷാ പരിശീലനം

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ യു.ജി.സി-നെറ്റ് പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. പരിശീലന പരിപാടി സെപ്റ്റംബര്‍ 12 ന് ഓറിയന്റേഷന്‍ പ്രോഗ്രാമോടുകൂടി തുടങ്ങും. യു.ജി.സി നെറ്റ് പേപ്പര്‍ ഒന്നിനും പേപ്പര്‍ രണ്ട് ജോഗ്രഫിക്കുമാണ് പരിശീലനം. സെപ്റ്റംബര്‍ 13 മുതല്‍ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കോളേജിലാണ് ക്ലാസുകള്‍ നടക്കുക. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 9895833002 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടണം.
 

date