Post Category
മരടിൽ ഓണച്ചന്ത ആരംഭിച്ചു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ മരട് നഗരസഭയും കൃഷിഭവനും സംയുക്തമായി ഓണചന്ത ആരംഭിച്ചു.
മരട് കൃഷിഭവനിൽ ആരംഭിച്ച ഓണചന്ത നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കർഷകരിൽ നിന്നും കൂടുതൽ വില നൽകി വാങ്ങിയ ജൈവ പച്ചക്കറികൾ കുറഞ്ഞ നിരക്കിൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഓണചന്തയുടെ ലക്ഷ്യം. ഇതു വഴി ഗുണമേന്മയുള്ള വിഷരഹിതമായ പച്ചക്കറികൾ ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യാൻ സാധിക്കും. പച്ചക്കറികൾ കൂടാതെ പൂക്കളും ചന്തയിൽ ലഭ്യമാണ്.
ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ .രശ്മി സനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ അഞ്ജലി ഭദ്ര വിജയൻ , സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ. മുഹമ്മദ്, ബിനോയ് ജോസഫ് , കൗൺസിലർമാരായ സി.ആർ. ഷാനവാസ്, പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments