Skip to main content

ഗാസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് ഫോട്ടോപ്രദർശനം

ഗാസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചുകൊണ്ട് കേരള മീഡിയ അക്കാദമി ആലപ്പുഴയിൽ ഫോട്ടോപ്രദർശനം സംഘടിപ്പിക്കുന്നു.
 ആലപ്പുഴ ബീച്ചിൽ ഒരുക്കിയിട്ടുള്ള പ്രദർശന നഗരിയിൽ സെപ്റ്റംബർ 2 മുതൽ 12 വരെയാണ് ബിഗ് സല്യൂട്ട് എന്ന ഫോട്ടോ പ്രദർശനം നടക്കുന്നത്. സയണിസ്റ്റ് ക്രൂരതയിൽ കൊല്ലപ്പെട്ട ഫോട്ടോജേർണലിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ പകർത്തിയ ഫോട്ടോകൾ പ്രദർശിപ്പിക്കും.

ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന മനുഷ്യത്വരഹിതമായ വംശഹത്യയുടെ നേർക്കാഴ്ചകളാണ് ഈ ചിത്രങ്ങൾ. രണ്ടുവർഷത്തിനിടെ 19,000 കുട്ടികളടക്കം 62,000  പേർക്കാണ്ണ് സയണിസ്റ്റ് ക്രൂരതയിൽ ജീവൻ നഷ്ടമായത്. മനുഷ്യത്വരഹിതമായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ 276  മാധ്യമപ്രവർത്തകരും  കൊല്ലപ്പെട്ടു. ഈ ധീര മാധ്യമരക്തസാക്ഷികൾക്ക് ആദരമർപ്പിക്കാനാണ് ബിഗ് സല്യൂട്ട് എന്ന ഫോട്ടോ എക്‌സിബിഷൻ കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്നത്.
 

date