Post Category
സംസ്ഥാന കരകൗശല അവാര്‍ഡ്: ജില്ലയിൽ നിന്നും അപേക്ഷ ക്ഷണിച്ചു
കരകൗശല വിദഗ്ധരെ ആദരിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് നടപ്പിലാക്കിയിട്ടുള്ള 'സംസ്ഥാന കരകൗശല അവാര്‍ഡ് 2024' ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ദാരു ശില്പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പങ്ങള്‍, ചൂരല്‍, മുള, എന്നിവയില്‍ തീര്‍ത്ത ശില്‍പങ്ങള്‍, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹ ശില്‍പങ്ങള്‍, ചിരട്ട ഉപയോഗിച്ച് നിര്‍മിച്ച ശില്‍പങ്ങള്‍, മേല്‍പ്പറഞ്ഞവയില്‍ പെടാത്ത വിവിധ വസ്തുക്കളില്‍ നിര്‍മിച്ച കലാരൂപങ്ങള്‍ എന്നീ ഏഴു വിഭാഗങ്ങളിലുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിലെ യോഗ്യരായവര്‍ പൂരിപ്പിച്ച അപേക്ഷ അതത് താലൂക്ക് വ്യവസായ ഓഫീസര്‍ മുഖേന മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നല്‍കണം. സെപ്തംബര്‍ 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഫോണ്‍-0483 2737405.
date
- Log in to post comments