ഓണം ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു
കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ 13835 തൊഴിലാളികള്‍ക്ക് ഓണത്തിന് സര്‍ക്കാര്‍ അനുവദിച്ച എക്സ്ഗ്രേഷ്യ 2250 രൂപയും അരിയുടെ വിലയായ 250 രൂപയും ചേര്‍ത്ത് 2500 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇതു പ്രകാരം 3,45,87,500 രൂപ ബോര്‍ഡ് തൊഴിലാളികള്‍ക്കായി ചെലവഴിച്ചു. ഓണത്തോടനുബന്ധിച്ച് രണ്ട് മാസത്തെ അംശദായ പെന്ഷന് ഇനത്തില്‍ 56502 ഗുണഭോക്താക്കള്‍ക്കായി 18,81,32,400 രൂപയും അവശതാ പെന്ഷന് ഇനത്തില്‍ 1148 പേര്‍ക്ക് രണ്ട് മാസത്തെ പെന്ഷന് ഇനത്തില്‍ 36,60,800 രൂപയും വിതരണം ചെയ്തു. ഓണം ആനൂകൂല്യമായി സര്‍ക്കാര്‍ ധനസഹായത്തോടെ ബോര്‍ഡില്‍ നിന്നും ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്ഷണര്മാര്ക്കുമായി 22,63,80,700 രൂപയാണ് വിതരണം ചെയ്തത്.
- Log in to post comments