ജൽജീവൻ മിഷൻ അവലോകന യോഗം
ജൽജീവൻ മിഷൻ്റെ 23-ാമത് ജില്ലാ വാട്ടർ ആൻ്റ് സാനിറ്റേഷൻ മിഷൻ യോഗം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ മിഷൻ്റെ പ്രവർത്തന പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. 241,261 കുടിവെള്ള കണക്ഷനുകൾ ക്കാണ് ജില്ലയിൽ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ
40464 കണക്ഷനുകൾ നൽകി. അവശേഷിക്കുന്ന കണക്ഷനുകൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.
ജില്ലയിലാകെ 23 ശുദ്ധജല വിതരണ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ ജൽജീവൻ മിഷന്റെ വൊളൻ്റിയർമാരെ തിരഞ്ഞെടുക്കു ന്നതിനും നിലവിൽ ഉണ്ടായിരുന്ന സാങ്കേതിക വിദഗ്ധന്റെ കാലാവധി അടുത്ത ആറുമാസത്തേക്ക് കൂടി നീട്ടി നൽകുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലാ വാട്ടർ ആൻ്റ് സാനിറ്റേഷൻ മിഷൻ
മെമ്പർ സെക്രട്ടറിയും തൊടുപുഴ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുമായ സജി ടി എൻ,
കട്ടപ്പനയിലെ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. സുധീർ പ്രവർത്തന പുരോഗതി വിശദീകരിച്ചു.
യോഗത്തിൽ ജലനിധി, ഗ്രൗണ്ട് വാട്ടർ, വനം വകുപ്പ്, ഡിഎംഒ, ജില്ലാ പ്ലാനിംഗ് ഓഫീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
--
Photo: ജൽ ജീവൻ മിഷൻ അവലോകന യോഗം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടി ൻ്റെ അധ്യക്ഷതയിൽ ചേരുന്നു.
- Log in to post comments