Skip to main content

പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പത്താമത് ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ്, കണ്ണൂര്‍ നാഷണല്‍ ആയുഷ്മീഷന്‍, പാട്യം ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തില്‍ വച്ച് നേത്രരോഗ നിര്‍ണ്ണയവും ജീവിതശൈലി രോഗ പരിശോധനയും സംഘടിപ്പിച്ചു. പരിശോധന ക്യാമ്പ് പാട്യം പഞ്ചായത്ത് പ്രസിഡണ്ട് എന്‍ വി ഷിനീജ ഉദ്ഘാടനം ചെയ്തു .ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശോഭ കോമത്ത് അധ്യക്ഷയായി. ക്യാമ്പിന്റെ ഭാഗമായി ജീവത ശൈലി രോഗങ്ങളെ കുറിച്ച് ഡോ സഞ്ജുമോളും നേതൃരോഗത്തെക്കുറിച്ച് ഡോ അലോക് ജി ആനന്ദും ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി കൊട്ടിയോടി എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള നേത്രരോഗം നിര്‍ണയ ക്യാമ്പും നടത്തി.പരിപാടിയോടനുബന്ധിച്ച് കക്കോത്ത് പ്രഭാകരന്റെ നേതത്വത്തില്‍ ഔഷധ സസ്യ വിതരണവും നടന്നു.കുട്ടികളടക്കം 147 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

 

പാട്യം ഗവ ആയുര്‍വേദ ഡിസ്‌പെന്‍ഡന്‍സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുജാ ജി നായര്‍ , ഡോ. പി സി ഷിജിന,ഡോ ഖദീജ,വാര്‍ഡ് മെമ്പര്‍ പ്രസീത ടീച്ചര്‍ , വി രതി ,വി അജിത, കെ ദൃശ്യ, ഫാത്തിമത്തുല്‍ ഫഹിമ, നന്ദന നാരായണന്‍ തുടങ്ങിയര്‍ പങ്കെടുത്തു.

 

date