ഗാന്ധിജയന്തി ക്വിസ് മത്സരം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്കായി ഗാന്ധി ജയന്തി വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുന്നു. ജില്ലാതല മത്സരം സെപ്തംബര്‍ 26-ന് രാവിലെ 11 ന് ഖാദി ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും , അംഗീകൃത എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് സി സിലബസ് സ്‌കൂളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു സ്‌കൂളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ നിന്നും, ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ തലത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന രണ്ട് ടീമിന് പങ്കെടുക്കാം . മത്സരത്തിലെ വിഷയം ഗാന്ധിജിയും ഖാദിയും സ്വാതന്ത്യ സമരവും, പൊതുവിഞാജാനവും' ആണ്. മത്സരം പൂര്‍ണമായും മലയാള ഭാഷയിലായിരിക്കും . ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നടത്തുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും നൽകും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ /ഹെഡ് മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം കലൂരിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ സെപ്തംബര്‍ 24-ന് വൈകിട്ട് അഞ്ചിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 8921998052, 9947082277.
- Log in to post comments