ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള-2025;വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകള്‍ക്കായി എ.ഐ ശില്‍പ്പശാല
മാധ്യമങ്ങള്‍ നേരിന് മാധ്യമങ്ങള്‍ സമാധാനത്തിന്' എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്റര്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന്, മാനവീയം വീഥി എന്നിവിടങ്ങളിലായി ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള- 2025 സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്ന 50 മാധ്യമ പ്രവര്‍ത്തകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളിലായി ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ്, കേരള പത്രപ്രവര്‍ത്തക യൂണിയന് എന്നിവരുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര മാധ്യമോത്സവം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ https://forms.gle/uPG6bT51wij8bCq49 എന്ന ലിങ്ക് മുഖേന സെപ്തംബര്‍ 25 വൈകീട്ട് അഞ്ചിനകം രജിസ്ട്രേഷന് നടത്തണം. അപൂര്‍ണമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. മത്സരാര്‍ത്ഥികളുടെ സെലക്ഷന് സംബന്ധിച്ച അന്തിമ തീരുമാനം കേരള മീഡിയ അക്കാദമിയുടേതായിരിക്കും.
ഫോണ്‍: 0484- 2422275,
0471-2726275, 9633525585
- Log in to post comments