Post Category
മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
അയലൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂവച്ചോട് അടിപ്പെരണ്ട, അമ്പലമൊക്ക് തിരുവഴിയാട്, തോട്ടുമ്പള്ള തിരിഞ്ഞക്കോട് എന്നിവിടങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ. രാധാകൃഷ്ണന്‍ എം.പി നിര്‍വഹിച്ചു. എംപിയുടെ പ്രത്യേക വികസന(എംപി ലാഡ്സ്) ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. അയലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്‌നേഷ് അധ്യക്ഷനായി. പരിപാടിയില്‍ അയലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന ചാന്ത് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ജുള സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ ഉമാ സതീശന്‍, വത്സല ശിവദാസന്‍, പുഷ്പാകരന്‍, ദേവദാസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments