Post Category
ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് കൂടിക്കാഴ്ച ഇന്ന്
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഇന്ന് (സെപ്റ്റംബര്‍ 18) പരീക്ഷ/കൂടിക്കാഴ്ച നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ പത്തിന് മുമ്പായി എത്തിച്ചേരണം. ടി എച്ച് എസ് എല്‍ സി യും ബന്ധപ്പെട്ട ട്രേഡിലുള്ള സ്‌പെഷ്യലൈസോഷനോ എസ് എസ് എല്‍ സി വിജയവും കെ ജി സി ഇ/ എന്‍ ടി സി/കെ ജി സി ഇ/ വി എച്ച് എസ് ഇ യുമാണ് യോഗ്യത. ഫോണ്‍: 0466 2260565, 9400006412.
date
- Log in to post comments