Skip to main content

'സുരക്ഷിത പാലുല്‍പാദനം': പരിശീലന പരിപാടി

 

ആലത്തൂര്‍ വാനൂരില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ സുരക്ഷിത പാലുല്‍പാദനം എന്ന വിഷയത്തില്‍ പരിശീലനം നടക്കും. സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കായാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 24 ന് വൈകീട്ട് നാലിന് മുമ്പായി dd-dtc-pkd.diary@kerala.gov.indtcalathur@gmail.com, 04922 226040, 7902458762 എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

 

date