Post Category
സ്വച്ഛതാ ഹി സേവ 2025 ക്യാമ്പയിന് പെരിങ്ങോട്ടുകുറിശ്ശിയില്‍ തുടക്കമായി
ശുചിത്വശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ 'സ്വച്ഛതാ ഹി സേവ 2025' ക്യാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. കേരള കുമാരി ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസങ്ങളിലായി ഗ്രാമപഞ്ചായത്തിലെ ഇരുപത് പ്രധാന സ്ഥലങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഹരിതകര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റോഡുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ക്യാമ്പയിനിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. വി.ഇ.ഒ. ബിന്ദു പദ്ധതി വിശദീകരണം നടത്തി. ഇ.പി. പൗലോസ്, എ.വി. ഗോപിനാഥ്, ശുഭ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
date
- Log in to post comments