Skip to main content

ഹരിത കര്‍മ്മസേനയ്ക്ക് വാഹനം കൈമാറി

 

കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മസേനക്കായി വാങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വത്സല താക്കോല്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,62,000 രൂപ  ചെലവഴിച്ചാണ് വാഹനം വാങ്ങി നല്‍കിയത്. ഗ്രാമപഞ്ചായത്തിന്റെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് പിക്കപ്പ് വാന്‍ വാങ്ങി നല്‍കിയത്.

പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സി ബിനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ.വി ഗിരീഷ്, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date