Post Category
ലേലം ചെയ്യും
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.പി.ഐ.പി ഹെഡ് വര്‍ക്സ് സബ്ഡിവിഷന്‍ (3) ഓഫീസിന് കീഴില്‍ വിവിധ മരങ്ങള്‍ ലേലം ചെയ്യുന്നു. വലതുകരമെയിന്‍ കനാലിന്റെയും ഡിസ്ട്രിബ്യൂട്ടറികളുടെയും ബണ്ടിനോട് ചേര്‍ന്നുള്ള മുറിച്ചിട്ട മരങ്ങള്‍, കാഞ്ഞിരപ്പുഴ വര്‍ക്ക്ഷോപ്പ് കോമ്പൗണ്ടില്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തേക്ക് മരം, ഗവ. യു.പി സ്‌കൂള്‍ പുളിക്കലിന് സമീപത്ത് ഭീഷണിയായി നില്‍ക്കുന്ന പാലമരം എന്നിവയാണ് ലേലം ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 24ന് രാവിലെ 11 ന് കാര്യാലയത്തില്‍ എത്തണമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments