Skip to main content

വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ് 28ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ 2024 ലെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള ഏകദിന വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ് സെപ്റ്റംബര്‍ 28 ന് നടക്കും. പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ്. പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ ക്ലാസ് നടക്കും. പരീക്ഷ വിജയിച്ചവര്‍ നിര്‍ബന്ധമായും ക്ലാസില്‍ പങ്കെടുക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2972023, eipalakkad1@gmail.com.

date