Skip to main content

ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം

ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തതും ഉപഭോക്തൃ ബോധവല്‍ക്കരണ/ സംരക്ഷണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സംഘടനകള്‍ക്കാണ് അവസരം. നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം  സെപ്റ്റംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം അനുവദിച്ച സംഘടനകളില്‍ ധനവിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കാത്ത സംഘടനകള്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0474-2794818.

date