Skip to main content

എംപ്ലോയബിലിറ്റി സെൻ്ററിൽ സൗജന്യ സോഫ്റ്റ് സ്‌കിൽ പരിശീലന ക്ലാസ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ ഉദ്യോഗാർത്ഥികൾക്കായി സൗജന്യ സോഫ്റ്റ് സ്‌കിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് പരിശീലനം. സെപ്റ്റംബർ 24, 25, 26 തീയതികളിൽ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച് ഓഫീസിലാണ് പരിശീലനം നടക്കുന്നത്.

 

ജോലിക്ക് ആവശ്യമായ കഴിവുകൾ, കോർപ്പറേറ്റ് അഭിമുഖങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, മികച്ച റെസ്യൂമെ തയ്യാറാക്കൽ, തൊഴിലിടങ്ങളിലെ ആശയവിനിമയം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് 300 രൂപ അടച്ച് ആജീവനാന്ത അംഗത്വം എടുത്ത ശേഷം പരിപാടിയിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 24 രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ചിൽ എത്തണം. 

ഫോൺ: 6282442046, 9446926836, 0484-2422452 

 

 

 

 

 

date