Skip to main content
വോട്ടർ പട്ടിക പ്രത്യേക തീവ്ര പുതുക്കലുമായി (എസ്‌ഐആർ 2025) ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ യോഗം

എസ്‌ഐആർ 2025: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

വോട്ടർ പട്ടിക സ്‌പെഷൽ ഇൻറൻസീവ് റിവിഷനുമായി (എസ്‌ഐആർ 2025) ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല പ്രതിനിധികളുടെ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. എല്ലാ രാഷ്ട്രീയപാർട്ടികളെയും വിശ്വാസത്തിലെടുത്ത് മാത്രമെ എസ് ഐ ആർ സംബന്ധിച്ച നടപടികൾ സ്വീകരിക്കൂവെന്ന് യോഗത്തിൽ അധ്യക്ഷനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. ജില്ലയിലെ മുഴുവൻ പോളിങ്ങ് സ്റ്റേഷനുകളിലും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബൂത്ത് ലെവൽ ഏജൻറുമാരെ നിയമിക്കണം.  
രാഷ്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഇ രമേശൻ, ടികെ ഗംഗാധരൻ (സിപിഐഎം), സിഎം ഗോപിനാഥൻ, വിസി നാരായണൻ (ഐഎൻസി), നസീർ ചാലാട് (ഐയുഎംഎൽ), വെള്ളോറ രാജൻ (സിപിഐ), പി കെ ശ്രീകുമാർ (ബിജെപി), ജോൺസൻ പി തോമസ് (ആർ എസ് പി) എന്നിവർ പങ്കെടുത്തു.
തൊഴിൽ-പഠന ആവശ്യാർഥം സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന വോട്ടർമാരുടെ എന്യൂമറേഷൻ നടപടികൾ സംബന്ധിച്ച ആശങ്ക രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉന്നയിച്ചു. എസ്‌ഐആർ നടപടികളുടെ പ്രാഥമിക കാര്യങ്ങൾ സംബന്ധിച്ച് പരിശീലന ക്ലാസും സംഘടിപ്പിച്ചു.
ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ  ബിനി കെ കെ, സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയിനറായ ടി വി നാരായണൻ, ഇലക്ഷൻ വിഭാഗം സൂപ്രണ്ട് പി.സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
 

date