Skip to main content

പ്ലാസ്റ്റിക് ശുചീകരണം: ഫീല്‍ഡ് വര്‍ക്കര്‍ ഇന്റര്‍വ്യൂ

 

സമ്പൂര്‍ണ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തോടനുബന്ധിച്ചു പഞ്ചായത്തുകളുടെ പ്ലാസ്റ്റിക് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മാസവേതനാടിസ്ഥാനത്തില്‍ 20നും 40നും മധ്യേ പ്രായമുള്ള വനിതകളെ ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ രാവിലെ 10 മുതല്‍ ഇന്റര്‍ര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രീന്‍കേരള ചാരിറ്റബിള്‍ ആന്റ് വിമന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍, ഇന്ദു നിവാസ്, പുന്നക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം, കോട്ടുകാല്‍ 6955001. ഫോണ്‍: 9605078349, 7356329370. അപേക്ഷകര്‍ കാഞ്ഞിരംകുളം, കരിങ്കുളം, കോട്ടുകാല്‍, വിഴിഞ്ഞം (കോര്‍പറേഷന്‍ ഡിവിഷന്‍ ഒന്നും രണ്ടും), വെങ്ങാനൂര്‍, കല്ലിയൂര്‍, ബാലരാമപുരം എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവരായിരിക്കണം.
(പി.ആര്‍.പി. 2721/2018)

 

date