Skip to main content

കടമക്കുടി ഗവ. ആശുപത്രിക്ക് 4.71 കോടിയുടെ പുതുമന്ദിരം: കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

1970 കളിൽ ആരംഭിച്ച കടമക്കുടി ഗവൺമെൻ്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്ന് 4.71 കോടി രൂപ 

 അനുവദിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. 

 

ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി, സാമൂഹിക പ്രവർത്തകനായ സർവോദയം കുര്യനും കൂട്ടരും സംഭാവന നൽകിയ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. ദിവസേന അമ്പതോളം പേർ ചികിത്സ തേടുന്ന ഇവിടെ പുരുഷ-വനിത വാർഡുകളിലായി അഞ്ചു വീതം കിടക്കകൾ മാത്രമാണുള്ളത്.

 

പുതിയ മന്ദിരം വരുന്നതോടെ ഈ പരിമിതികൾക്ക് വിരാമമാകും. റിസപ്ഷൻ ഉൾപ്പെടെയുള്ള സമഗ്രമായ സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കും. പ്രദേശം വികസനത്തിലേക്ക് കുതിക്കുമ്പോൾ ആശുപത്രി നാടിന് ഏറെ പ്രയോജനകരമാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ യശോധരൻ അഭിപ്രായപ്പെട്ടു.

 

date