Post Category
ചേർത്തല തെക്ക് പഞ്ചായത്ത് വികസന സദസ്സ് ഇന്ന് (16) മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും
ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് ഇന്ന് ( ഒക്ടോബർ 16) കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപത് മണിക്ക് അരീപ്പറമ്പ് സുകൃതം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അധ്യക്ഷയാകും. പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയും അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദും നിർവഹിക്കും. ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments