Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സിവിൽ സ്റ്റേഷൻ പരിസരത്ത് കഫെറ്റീരിയ രണ്ടു വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്തുന്നതിന് കഫെറ്റീരിയ നടത്തിയോ,  ജോലി ചെയ്തോ മുൻപരിചയമുള്ള വ്യക്തികളിൽ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും മത്സര അടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിർദ്ദിഷ്ട സ്ഥലത്ത് താൽക്കാലിക സ്വഭാവമുള്ള നിർമ്മാണ പ്രവൃത്തി നടത്തിയാണ് കഫെറ്റീരിയ പ്രവർത്തിക്കേണ്ടത്. രണ്ടു വർഷക്കാലത്തേക്ക് അടയ്ക്കാവുന്ന പാട്ട തുക, മേൽവിലാസം, ഒപ്പ്, ഫോൺ നമ്പർ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ മുദ്ര വെച്ച കവറുകളിൽ ഒക്ടോബർ 25ന് രാവിലെ 11 മണിക്ക് മുൻപായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം തൃശ്ശൂർ, പിൻ -680020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 8086395172.

date