Skip to main content

ആര്യങ്കോട് പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

പഞ്ചായത്ത് തലത്തിൽ സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചുക്കൊണ്ട് ആര്യങ്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.  സി.കെ ഹരീന്ദ്രൻ എംഎൽഎ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.  ഒരു പുതിയ  ലോകക്രമം രൂപം കൊണ്ടിരിക്കുകയാണ്. അതിൻ്റെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് നാട്ടിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഗ്രാമപഞ്ചായത്തുകൾക്ക് കഴിയും. ഗ്രാമപഞ്ചായത്തുകൾ നൂതന വികസന മാർഗങ്ങൾ ആവിഷ്കരിച്ച് പുതിയ ധനാഗമന മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമായാണ് ആര്യങ്കോട് ഗ്രാമപഞ്ചായത്ത്  അതിദാരിദ്ര്യ മുക്ത പദവി കൈവരിച്ചത്. ലൈഫ് മിഷൻ പദ്ധതി വഴി 544 കുടുംബങ്ങൾക്ക് വീട് അനുവദിച്ചു

 

സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന . പെണ്ണിടം, എന്നിടം പോലുള്ള പദ്ധതികൾ .  പഞ്ചായത്തിലെ മുഴുവൻ പ്രദേശത്തും വെളിച്ചം എത്തിക്കുന്നാ നിലാവ് പദ്ധതി, സ്വയരക്ഷയ്ക്കും ആരോഗ്യ പരിപാലനത്തിനും കരാട്ടെ പരിശീലനം, യോഗ  വനിതാ ജിം തുടങ്ങിയവ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് കാരണമായി

ആരോഗ്യരംഗത്തും മികച്ച ഇടപെടലുകൾ ഉണ്ടായി.   ബിഎംബിസി നിലവാരത്തിൽ പത്ത് കോടിയിലധികം രൂപ ചെലവിൽ പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണം പൂർത്തീകരിച്ചു.  പുതിയ ഒൻപത് അംഗൻവാടികളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

കൃഷിയിലും മികച്ച വിജയം കൊയ്യാൻ പഞ്ചായത്തിനായി. 1990 ഹെക്ടർ ഭൂമിയിലാണ് കൃഷി നടക്കുന്നത്.  

സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്താണ് ആര്യങ്കോട്. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിൽ 2185 പേരെയാണ് ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരായി കണ്ടെത്തിയത്. കുടുംബശ്രീ, ഹരിതകർമ്മസേന, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക് എന്നിവരിലൂടെ നൽകിയ പരിശീലനത്തിലൂടെ എല്ലാവരും ഡിജിറ്റൽ സാക്ഷരത നേടി.

വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെ വനിത ജനകീയ ഹോട്ടലും പ്രവർത്തിക്കുന്നു.

.പഞ്ചായത്തിൻ്റെ ഭാവി വികസന പദ്ധതികളെ പറ്റി  ഓപ്പൺ ഫോറവും സദസ്സിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ഇതിനുപുറമേ സൗജന്യ മെഡിക്കൽ ക്യാമ്പും കുടുംബശ്രീയുടെയും ഭക്ഷ്യ മേളയും ഹരിത കർമ്മ സേന നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ  വിപണനവും നടന്നു.

 പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ്  എ.എസ്. ജീവൽ കുമാർ പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിമി. ആർ, ആര്യൻകോട് പഞ്ചായത്ത് സെക്രട്ടറി രാജേഷ്ജോസ്.എസ്. അസിസ്റ്റൻ്റ് സെക്രട്ടറി പ്രമീള.എസ്.ആർ മറ്റ് പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ ഹരിത കർമ്മസേനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date