Post Category
നൈപുണ്യ കോഴ്സിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിപ്പറ്റ് ,കേരള പട്ടികജാതി വികസന വകുപ്പ്, നബാര്‍ഡ്, പി എം കെ വി വൈ തുടങ്ങിയ വിവിധ സ്പോണ്സര്ഷിപ്പില് ആറ് മാസം / മൂന്ന് മാസം ദൈര്‍ഘ്യമുള്ള മെഷീന് ഓപ്പറേറ്റര്‍ ഇന്ജെക്ഷന് മോള്‍ഡിങ്, അസിസ്റ്റന്റ് മെഷീന് ഓപ്പറേറ്റര്‍ ഇന്ജെക്ഷന് മോള്‍ഡിങ് എന്നീ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സൗജന്യ പഠനം, താമസം, ഭക്ഷണം കോഴ്സ് കിറ്റ് എന്നിവ കൂടാതെ കോഴ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് എന്‍ സി വി ഇ ടി സര്‍ട്ടിഫിക്കറ്റും മികച്ച പ്ലേസ്മെന്റും ലഭിക്കും. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ഒക്ടോബര്‍ 18 ന് രാവിലെ പത്തിന് ലക്കിടി കൂട്ടുപാത കിന്‍ഫ്രാ പാര്‍ക്ക് സിപ്പറ്റില് എത്തിച്ചേരണം. ഫോണ്‍: 9633831115
date
- Log in to post comments