ഷോളയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് ഷോളയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്നു. വികസന സദസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ പഞ്ചായത്ത് നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതികള്‍ പരിപാടിയില്‍ അവതരിപ്പിച്ചു. പരിപാടിയില്‍ ദേശീയ അംഗീകാരം നേടിയ എഫ്.എച്ച്.സികളിലെ ജീവനക്കാര്‍ക്കും,തൊഴിലുറപ്പ് ജീവനക്കാര്‍, കായകല്പ അവാര്‍ഡ് നേടിയ ഷോളയൂര്‍ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാര്‍ക്കാരെയും ആദരിച്ചു.
വട്ട്‌ലക്കി എ.സി.എഫ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് രാധ അധ്യക്ഷയായി. വികസനകാര്യാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡി.രവി, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments